ChuttuvattomThodupuzha

ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പില്‍ മോഷണം: യുവാവ് പിടിയില്‍

തൊടുപുഴ: തൊടുപുഴ ആശീര്‍വാദ് തീയറ്റിന് സമീപം ന്യൂമാന്‍ ഓട്ടോ ഗാരേജില്‍ മോഷണം.പ്രതിയെ വര്‍ക്ക് ഷോപ്പ് ഉടമ മണക്കാട് കൊമ്പിക്കര ബിനു പിടികൂടി. അടിമാലി ഇരുനൂറേക്കര്‍ പാറപ്പിള്ളി അജയദാസ്(27) ആണ് പ്രതി.കഴിഞ്ഞ ഒന്‍പതിനാണ് ഗാരേജില്‍നിന്നു വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സ് ഉള്‍പ്പെടെ 75,000 രൂപയുടെ സാധനങ്ങള്‍ മോഷണം പോയത്.സംഭവം നടന്നതിന് പിന്നാലെ ബിനു പോലീസിന്‌ പരാതി നല്‍കിയിരുന്നു.പോലീസിന്റെ ഭാഗത്തു നിന്നും നടപടികള്‍ ഉണ്ടാവാത്തതിനെതുടര്‍ന്ന് സ്വമേധയ കളളനെ പിടികൂടാന്‍ ഒരുങ്ങുകയായിരുന്നു എന്ന് ബിനു പറഞ്ഞു.മോഷണം നടന്നത് മുതല്‍ കടയ്ക്ക് കാവലിരിക്കുകയായിരുന്നു ഉടമ.ഇതിനായി വര്‍ക്കഷോപ്പിന്റെ തുറസായ സ്ഥലത്ത് സാധനങ്ങള്‍ വച്ചിരുന്നു. പ്രതീക്ഷിച്ചപോലെ കളളന്‍ 18 ന് രാത്രി കാറും കൊണ്ട് വന്ന് സാധനങ്ങള്‍  എടുത്ത് കാറില്‍ വയ്ക്കുന്നതിനിടെയാണ് ബിനു സാഹസികമായി കളളനെ പിടികൂടാന്‍ ശ്രമിച്ചത്‌.പിടികൂടുന്നതിനിടെയാണ് കളളന്റെ തലയ്ക്ക് പരിക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ച് വര്‍ക്ക്‌ഷോപ്പ് ഉടമ ചികിത്സ നല്‍കി.ശേഷം പോലീസിനെ വിവരമറിയിച്ച് കളളനെ കൈമാറി.

Related Articles

Back to top button
error: Content is protected !!