ChuttuvattomThodupuzha

തൊടുപുഴ പോലീസ് സ്റ്റേഷനിലെ പാര്‍ക്കും പരിസരവും ശുചീകരിച്ചു

തൊടുപുഴ: സ്വച്ഛതാ ഹി സേവ ക്യാമ്പയിന്‍ പരിപാടിയുടെ ഭാഗമായി തൊടുപുഴ ശിശു സൗഹൃദ പോലീസ് സ്റ്റേഷനിലെ ചില്‍ഡ്രന്‍സ് പാര്‍ക്കും പരിസരവും ശുചീകരിച്ചു. ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, തൊടുപുഴ ജനമൈത്രി പോലീസ് സ്റ്റേഷന്‍, ഇടുക്കി പ്രസ് ക്ലബ്, തൊടുപുഴ ന്യൂമാന്‍ കോളജ് എന്‍.എസ്.എസ് യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തൊടുപുഴ പോലീസ് സ്റ്റേഷന്‍ പരിസരം, ശിശു സൗഹൃദ മുറിയും പരിസരവും, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവ വൃത്തിയാക്കുകയും ശിശു സൗഹൃദമാക്കുകയും ചെയ്തു.

പരിപാടിയുടെ ഉദ്ഘാടനം തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോള്‍ നിര്‍വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നിഷ വി.ഐ, തൊടുപുഴ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍  സുമേഷ് സുധാകരന്‍, സ്റ്റേഷന്‍ പി.ആര്‍.ഒ അനില്‍കുമാര്‍ ആര്‍, ഇടുക്കി പ്രസ് ക്ലബ് ട്രഷറര്‍ വില്‍സണ്‍ ബാബു, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഖില്‍ സഹായി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായ ജോമറ്റ് ജോര്‍ജ്, കിരണ്‍ കെ. പൗലോസ്, ന്യൂമാന്‍ കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബോണി ബോസ്, ബെന്നിഷ് ലംബൈ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!