ChuttuvattomThodupuzha

സര്‍ക്കാര്‍ നല്‍കിയ പട്ടയം ജില്ലയ്ക്ക് പ്രയോജനപ്പെടില്ല : കേരള കോണ്‍ഗ്രസ്

തൊടുപുഴ : സര്‍ക്കാര്‍ വിതരണം ചെയ്ത പട്ടയങ്ങള്‍ക്കൊണ്ട് കര്‍ഷകന് യാതൊരു പ്രയോജനവും ഉണ്ടാവില്ലെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ. ജേക്കബ്. കഴിഞ്ഞ ദിവസം വിതരണം ചെയ്ത ആയിരത്തോളം പട്ടയങ്ങളില്‍ ഉള്‍പ്പെട്ട ഭൂമി കൃഷിക്കും വീടുവയ്ക്കുന്നതിനും മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ഭൂനിയമത്തിലെ വ്യവസ്ഥ. നിയമസഭ പാസാക്കിയ ഭൂ പതിവ് ഭേദഗതി നിയമം വരാനിരിക്കേ പുതുതായി നല്‍കിയ പട്ടയ ഭൂമി മറ്റൊരു കാര്യത്തിനും ഉപയോഗിക്കരുതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. താമസിക്കുന്നതിനുള്ള കെട്ടിടത്തിനല്ലാതെ മറ്റൊരു കാര്യത്തിനും അനുമതി നല്‍കാന്‍ പഞ്ചായത്തുകള്‍ക്കും അധികാരമില്ല. ഈ നിയമം ഭേദഗതി ചെയ്തു ഉപാധിരഹിത പട്ടയം നല്‍കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത് . മുമ്പ് പട്ടയം നല്‍കിയ ഭൂമിയില്‍ താമസേതര കാര്യങ്ങള്‍ക്കു നിര്‍മാണം നടത്താന്‍ റവന്യു വകുപ്പില്‍നിന്ന് പ്രത്യേക അനുമതി വാങ്ങണം. അനുമതി നല്‍കുന്ന ഉദ്യോഗസ്ഥന്‍ നിലവിലുള്ള നിയമം ലംഘിച്ച് പ്രത്യേക അനുമതി നല്‍കുന്നതിനുള്ള കാരണം ഉത്തരവില്‍ വ്യക്തമാക്കണം. ഈ വ്യവസ്ഥ റദ്ദാക്കി സ്വതന്ത്രമായ ഭൂ വിനിയോഗത്തിന് ഭൂമിപതിവ് നിയമത്തില്‍ നിലവിലുള്ള ഉപാധികള്‍ ഭേദഗതി ചെയ്യണം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഴുവന്‍ പട്ടയങ്ങളും ഉപാധിരഹിതമാക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!