Thodupuzha

മയിൽ കുറുകെ ചാടി; കാർ അപകടത്തിൽപ്പെട്ടു

മുട്ടം: മയിൽ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ച കാർ അപകടത്തിൽപ്പെട്ടു.അപകടത്തിൽ ഒരാൾക്ക് പരിക്ക്.മ്രാല സ്വദേശികളായ ജെറിനും ജോസഫുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ജെറിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .കാർ ഓടിച്ചിരുന്ന ജോസഫ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 9.15ന് മ്രാല മൂന്നാം മൈൽ ജങ്ഷന് സമീപമായിരുന്നു സംഭവം. തൊടുപുഴ ഭാഗത്തേക്ക് വന്ന ഇന്നോവ കാറിൻ്റെ മുന്നിലേക്കാണ് മലങ്കര റബ്ബർ തോട്ടത്തിൽ നിന്നും അപ്രതീക്ഷിതമായി മയിൽ ചാടിയത്.മയിലിനെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് സമീപത്തെ തിട്ടയിലേക്ക് ഇടിച്ചു കയറി.കാറിൻ്റെ മുൻഭാഗം തകർന്നു.

പിന്നീട് കാർ ക്രയിൻ ഉപയോഗിച്ച് മാറ്റി.

Related Articles

Back to top button
error: Content is protected !!