ChuttuvattomCrimeThodupuzha

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

തൊടുപുഴ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. വരാപ്പുഴ മുട്ടിനകം, ചുള്ളിപ്പറമ്പില്‍ വീട്ടില്‍ ശ്രീജിത്ത് (26) നെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വരാപ്പുഴ, ബിനാനിപുരം, ഏലൂര്‍. ചേരാനല്ലൂര്‍ തൊടുപുഴ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകശ്രമം, അടിപിടി, ആയുധ നിയമം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്.

കഴിഞ്ഞ ഏപ്രിലില്‍ ഓമനക്കുട്ടന്‍ എന്നയാളെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതിന് തൊടുപുഴ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ക്ലിന്റ്, എസ്.ഐ,എസ്. സന്തോഷ് , എ.എസ്.ഐ മാരായ ജോസഫ്, രഘു, മനോജ്,എസ്.സി.പി. ഒ മാരായ ഹബീബ്, ബിനോയി , സിജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റ ഭാഗമായി 84 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 61 പേരെ നാട് കടത്തി.

Related Articles

Back to top button
error: Content is protected !!