Thodupuzha

പ്ലൈവുഡ് ഫാക്ടറി കത്തിനശിച്ചു

തൊടുപുഴ: ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പ്ലൈവുഡ് ഫാക്ടറി ഭാഗികമായി കത്തിനശിച്ചു. കരിങ്കുന്നം വടക്കുംമുറി നടുപ്പറമ്പില്‍ ജോജോ ജോസഫിന്റെ ആതിര പ്ലൈവുഡ് കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.25 ഓടെയായിരുന്നു സംഭവം. വിവരം ലഭിച്ചത് അനുസരിച്ച് തൊടുപുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയെങ്കിലും സ്ഥാപനത്തിലെ അഗ്നിശമനാ സംവിധാനങ്ങളുടെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കിയിരുന്നു.

Related Articles

Back to top button
error: Content is protected !!