ChuttuvattomThodupuzha

വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​വീ​ണ് മണിക്കൂറോളം വൈദ്യുതി നിലച്ചു

തൊ​ടു​പു​ഴ: വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​വീ​ണ് മ​ണി​ക്കൂ​റു​ക​ൾ വൈ​ദ്യു​തി മു​ട​ങ്ങി. നേ​ര്യ​മം​ഗ​ലം മു​ട്ടം-​പാ​ലാ-​പ​ള്ളം 110 കെ​വി ലൈ​ൻ മൂ​ല​മ​റ്റം-​തൊ​ടു​പു​ഴ 66 കെ​വി ലൈ​നി​ൻറെ മു​ക​ളി​ലേ​ക്ക് ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് പൊ​ട്ടി​വീ​ണ​ത്. ഇ​തോ​ടെ തൊ​ടു​പു​ഴ സ​ബ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ഗ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടെ മൂ​ന്നു മ​ണി​ക്കൂ​റോ​ളം വൈ​ദ്യു​തി നി​ല​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ അ​ഞ്ചി​രി ഭാ​ഗ​ത്താ​ണ് വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണ​ത്. ഇ​തോ​ടെ മൂ​ല​മ​റ്റം പ​വ​ർ ഹൗ​സി​ൽ​നി​ന്ന് തൊ​ടു​പു​ഴ സ​ബ് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചു. രാ​ത്രി ത​ന്നെ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി പൊ​ട്ടി​വീ​ണ ലൈ​ൻ മു​റി​ച്ചു നീ​ക്കി​യ​ശേ​ഷം രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ തൊ​ടു​പു​ഴ സ​ബ് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു.

അ​ഞ്ചി​രി ഭാ​ഗ​ത്ത് മ​ല​ങ്ക​ര എ​സ്റ്റേ​റ്റി​നു സ​മീ​പ​മാ​ണ് ലൈ​ൻ പൊ​ട്ടി​വീ​ണ​ത്. അ​തി​നാ​ൽ മ​റ്റ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി മു​റി​ഞ്ഞ ലൈ​ൻ മാ​റ്റി സ്ഥാ​പി​ച്ചു. ഈ ​സ​മ​യം വൈ​ദ്യു​തി വി​ത​ര​ണം നി​ല​യ്ക്കാ​തി​രി​ക്കാ​ൻ കൂ​ത്താ​ട്ടു​കു​ളം ഫീ​ഡ​റി​ൽ​നി​ന്നു​ള്ള വൈ​ദ്യു​തി തൊ​ടു​പു​ഴ സ​ബ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് ഉ​ച്ച​യോ​ടെ​യാ​ണ് ഇ​തി​ൻറെ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ഞ്ചി​രി ഭാ​ഗ​ത്ത് മ​ല​ങ്ക​ര എ​സ്റ്റേ​റ്റി​നു സ​മീ​പ​മാ​ണ് ലൈ​ൻ പൊ​ട്ടി​വീ​ണ​ത്. അ​തി​നാ​ൽ മ​റ്റ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി മു​റി​ഞ്ഞ ലൈ​ൻ മാ​റ്റി സ്ഥാ​പി​ച്ചു. ഈ ​സ​മ​യം വൈ​ദ്യു​തി വി​ത​ര​ണം നി​ല​യ്ക്കാ​തി​രി​ക്കാ​ൻ കൂ​ത്താ​ട്ടു​കു​ളം ഫീ​ഡ​റി​ൽ​നി​ന്നു​ള്ള വൈ​ദ്യു​തി തൊ​ടു​പു​ഴ സ​ബ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് ഉ​ച്ച​യോ​ടെ​യാ​ണ് ഇ​തി​ൻറെ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണ​തി​ൻറെ പേ​രി​ൽ അ​ഞ്ചി​രി ഭാ​ഗ​ത്തേ​ക്കു​ള്ള 11 കെ​വി ലൈ​നി​ലെ വൈ​ദ്യു​തി ബ​ന്ധം ആ​ല​ക്കോ​ട് സെ​ക്ഷ​ൻ അ​ധി​കൃ​ത​ർ ഞാ​യ​റാ​ഴ്ച രാ​ത്രി ത​ന്നെ വി​ച്ഛേ​ദി​ച്ച​ത് നൂ​റു​ക​ണ​ക്കി​നു ഉ​പ​ഭോ​ക്താ​ക്ക​ളെ ദു​രി​ത​ത്തി​ലാ​ക്കി. പൊ​ട്ടി​വീ​ണ 110 കെ​വി ലൈ​നു​മാ​യി ഒ​രു ബ​ന്ധ​വും ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന 11 കെ​വി ലൈ​ൻ വി​ച്ഛേ​ദി​ച്ച ബോ​ർ​ഡ് അ​ധി​കൃ​ത​ർ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തി.

 

 

Related Articles

Back to top button
error: Content is protected !!