Thodupuzha

“ഞങ്ങളും കൃഷിയിലേക്ക്” എന്ന പദ്ധതി മുട്ടത്ത് തുടക്കമായി …

തൊടുപുഴ :കേരള കൃഷി വകുപ്പിൻ്റെ “ഞങ്ങളും കൃഷിയിലേക്ക്” എന്ന പദ്ധതി മുട്ടം ഗ്രാമപഞ്ചായത്തിലും ആരംഭിച്ചു . മുട്ടം കൃഷി ഓഫീസിൽ ചേർന്ന കാർഷിക വികസന സമിതി യോഗം പഞ്ചായത്ത് പ്രസിഡന്റ്‌ ഷൈജാ ജോമോൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ബിൻസി കെ വർക്കി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂ പാലംപറമ്പിൽ, മെമ്പർമാരായ ഷേർളി അഗസ്റ്റ്യൻ, . അരുൺ ചെറിയാൻ പൂച്ചക്കുഴി, സൗമ്യാ സാജബിൻ, കുട്ടിയമ്മ മൈക്കിൾ , ടെസി സതീഷ് , റെജി ഗോപി , മുട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ രാജേഷ്, കൃഷി ഓഫീസർമാരായ അനസ്, ആനന്ദവല്ലി, സുകുമാരൻ കുടുംബശ്രീ ചെയർപേഴ്സൺ ഏലിയാമ്മ ജോൺസൺ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കൃഷി ചെയ്യുന്ന യഥാർത്ഥ കർഷകർക്ക് വിത്തും വളവും പ്രോത്സാഹനവും ലഭിക്കണം എന്നും കാർഷിക സംസ്കാരം വളർത്തുന്നതിനു നേതൃത്വം നൽകാൻ സമിതിക്കാകണം എന്നും പ്രസിഡന്റ്‌ അഭിപ്രായപെട്ടു.എല്ലാ വാർഡ്കളിലും വാർഡ് തല സമിതി രൂപീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി ഏവർക്കും നൽകുന്ന തൈകളുടെ വിതരണം സഹകരണ ബാങ്ക് പ്രസിഡന്റ് കെ രാജേഷ് ന് തൈകൾ നൽകി പഞ്ചായത്ത് പ്രസിഡന്റ് ഷൈജാ ജോമോൻ നിർവ്വഹിച്ചു.

Related Articles

Back to top button
error: Content is protected !!