ChuttuvattomMoolammattam

കുരുതിക്കുളംചെക്ക് പോസ്റ്റിന് വേണ്ടി പണിത കെട്ടിടത്തിൻ്റെ സംരക്ഷണഭിത്തിയിടിഞ്ഞു

മൂലമറ്റം: നിർമ്മാണത്തിലെ പിഴവ് ഫോറസ്റ്റ് ഓഫീസിൻ്റെ സംരക്ഷണഭിത്തിയിടിഞ്ഞു. കുരുതിക്കുളം ചെക്ക് പോസ്റ്റിന് വേണ്ടി പണിത കെട്ടിടത്തിൻ്റെ സംരക്ഷണഭിത്തി തകർന്നു ബില്ല് പോലും മാറിയെടുക്കുന്നതിനു് മുമ്പ് തന്നെ സംരക്ഷണഭിത്തി തകർന്നത് കോൺട്രാക്കർക്ക് വിനയായി. ചെക്ക് പോസ്റ്റും ഓഫീസും താമസവുമെല്ലാം നടത്താൻ വേണ്ടിയാണ് കെട്ടിടം പണിതത് എന്നാൽ പണി പൂർത്തീകരിക്കുന്നതിന് മുമ്പ് കെട്ട് ഇടിഞ്ഞത് കെണിയായി മാറി വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന സാധരണ കെട്ട് പൊളിച്ച് മാറ്റി വാനം മന്ത്രി കെട്ടുന്നതിനു പകരം പഴയ കെട്ടിൻ്റെ മുകളിൽ കരിങ്കല്ല് ഇറക്കി കെട്ടിയതാണ് ഇടിയാൻ  കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. കെട്ട് ഇടിഞ്ഞതോടെ മുറ്റത്ത് പാകിയിരുന്ന ടൈലും എല്ലാം ഇളകിപ്പോയി. ഇനിമണ്ണ് മുഴുവൻ മാറ്റി അടിയിൽ നിന്ന് വാനം മാന്തി വേണം സം​രക്ഷണഭിത്തി നിർമ്മിക്കാൻ.

Related Articles

Back to top button
error: Content is protected !!