ChuttuvattomThodupuzha

ജനകീയ ആരോ​ഗ്യ കേന്ദ്രം കാടുകയറി നശിക്കുന്നു

മ​ട​ക്ക​ത്താ​നം: കാ​ടും പ​ട​ലും ക​യ​റി മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ 12-ാംവാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്രം. ഇ​തി​ന്‍റെ ചു​റ്റു​മ​തി​ലും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. കെ​ട്ടി​ട​ത്തോ​ടു ചേ​ർ​ന്നു നി​ൽ​ക്കു​ന്ന വ​ൻ​മ​ര​ങ്ങ​ൾ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്ക് നി​ലം പൊ​ത്താ​വു​ന്ന നി​ല​യി​ലാ​ണ്. കാ​ട് പിടി​ച്ചു​കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടം ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​വു​മാ​ണ്. നൂറു​ക​ണ​ക്കി​നാ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നാ​ണ് ഈ ​ദു​ര​വ​സ്ഥ. ഇ​തി​ന്‍റെ പ​രി​സ​രം വെ​ട്ടി​ത്തെ​ളി​ച്ച് ശു​ചീ​ക​രി​ക്ക​ണ​മെ​ന്നും വ​ൻ​മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി കെ​ട്ടി​ടം സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നും ചു​റ്റു​മ​തി​ൽ എ​ത്ര​യും വേ​ഗം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ജനകീയ ആരോ​ഗ്യ കേന്ദ്രം കാര്യക്ഷമമാക്കുന്നതിനു അടിയന്തര നടപടി ,സ്വീകരിച്ചില്ലെങ്കിൽ സമര പരിപാടികൾ ആരംഭിക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്

Related Articles

Back to top button
error: Content is protected !!