ChuttuvattomThodupuzha

ഗുരുദേവ കൃതി പാരായണയജ്ഞത്തിന് വഴിത്തലയില്‍ തുടക്കമായി

വഴിത്തല: ശിവഗിരിമഠം ധര്‍മ്മസംഘം ട്രസ്റ്റിന്റെ ഏക പോഷക സംഘടനയായ ഗുരുധര്‍മ്മ
പ്രചരണ സഭയുടെ വഴിത്തല യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗുരുദേവകൃതി പാരായണ യജ്ഞത്തിന് തുടക്കംകുറിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ജയന്തി, സമാധി ആഘോഷ, ആചരണങ്ങളുടെ ഭാഗമായി ചിങ്ങം ഒന്നു മുതല്‍ കന്നി അഞ്ചുവരെ ഗുരുധര്‍മ്മ പ്രചരണ സഭ അംഗങ്ങളുടെ ഭവനങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന ഗുരുദേവകൃതി പാരായണ യജ്ഞത്തിന്റെ ഉദ്ഘാടന സമ്മേളനം ഗുരുധര്‍മ്മ പ്രചരണ സഭ രക്ഷാധികാരി വഴിത്തല പാണായിക്കല്‍ പി.ആര്‍.പ്രഭാകരന്റെ വസതിയില്‍ നടന്നു. ശിവഗിരി മഠം ജന.സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശിവഗിരിമഠം  മഹാദേവാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ജി.ഡി.പി. എസ് വഴിത്തല യൂണിറ്റ് പ്രസിഡന്റ് പി.ആര്‍.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.  പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കേര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് വിതരണം എസ്.എന്‍.ഡി.പി.യോഗം മുന്‍ പ്രസിഡന്റ് അഡ്വ.സി.കെ.വിദ്യാസാഗര്‍ നിര്‍വ്വഹിച്ചു.

ഗുരുധര്‍മ്മ പ്രചരണ സഭയുടെ ഇടുക്കി ജില്ലയിലെ ആദ്യകാല പ്രവര്‍ത്തകയായിരുന്ന സൗദമ്മ ടീച്ചറേയും പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു. ഗുരുധര്‍മ്മ പ്രചരണ സഭ യൂ.എ.ഇ. അസി. കോ – ഓര്‍ഡിനേറ്റര്‍ ശ്യാം.പി.പ്രഭു, ജി.ഡി.പി. എസ്. വഴിത്തല യൂണിറ്റ് സെക്രട്ടറി എം.എ.അഭിലാഷ്, സഭ മണ്ഡലം പ്രസിഡന്റ് എന്‍.കെ.പീതാംബരന്‍, പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ഭാസ്‌കരന്‍, സഭ മണ്ഡലം സെക്രട്ടറി പി.എസ്.ബിജു,  സംഘം കോ.ഓര്‍ഡിനേറ്റര്‍ എം.കെ.കേശവന്‍, സംഘം വഴിത്തല യൂണിറ്റ് വൈ.പ്രസിഡന്റ് കെ.ആര്‍.രാജേഷ്, മാതൃവേദി വഴിത്തല യൂണിറ്റ് പ്രസിഡന്റ് നിഷ രാജേഷ്, മാതൃവേദി വഴിത്തല യൂണിറ്റ് സെക്രട്ടറി നീനു രാജു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!