ChuttuvattomThodupuzha

ഉടുമ്പന്നൂര്‍ ലയണ്‍സ് ക്ലബിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നടത്തി

തൊടുപുഴ: ലയണ്‍സ് ക്ലബ് ഓഫ് ഇന്റര്‍നാഷണല്‍ ഉടുമ്പന്നൂരിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നടന്നു. 2023 -24 വര്‍ഷത്തെ ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണവും പുതിയ മെമ്പര്‍മാരുടെ ഇന്‍ഡക്ഷനും കുടുംബ സംഗമവും നടത്തി. പ്രസിഡന്റ് സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ലയണ്‍സ് ക്ലബ് ഓഫ് ഇന്റര്‍നാഷണല്‍ സെഞ്ചുറി അംബാസിഡറും പാസ്റ്റ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാനും പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കൂടിയായ അഡ്വ. വി. അമര്‍നാഥ് നിയുക്ത ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണം നിര്‍വഹിച്ചു. പുതിയ ഡയറക്ടര്‍ ബോര്‍ഡില്‍ പ്രസിഡന്റായി റൂബിന്‍ ജോസഫ് കോഹിനൂര്‍, സെക്രട്ടറിയായി ഷൈജന്‍ ടി.ആര്‍, ട്രഷററായി അലോഷി അഗസ്റ്റിന്‍, ഫസ്റ്റ് വൈസ് പ്രസിഡന്റായി ജോസഫ് മാത്യു, സെക്കന്‍ഡ് വൈസ് പ്രസിഡന്റായി ബൈജു ജോര്‍ജ്, ഡയറക്ടര്‍ ബോര്‍ഡിലേക്ക് സിറിയക് ജോണ്‍, സതീഷ് കുമാര്‍, സാജു തോമസ്, ജോജോ തോമസ്, ജോണ്‍ ടി എ, ജോയ് ജോണ്‍, ജോയി ജോസഫ്,എന്നിവര്‍ സ്ഥാനം ഏറ്റു. 2023 24 വര്‍ഷത്തേക്കുള്ള സര്‍വീസ് പ്രൊജക്ടറിന്റെ ഉദ്ഘാടനം അഡ്വ. വി അമര്‍നാഥ് നിര്‍വഹിച്ചു. സെക്കന്‍ഡ് വൈസ് ഡിസ്റ്റിക് ഗവര്‍ണര്‍ ആയ ഷൈന്‍ കുമാര്‍ പുതിയ അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങില്‍ ജോണ്‍ ടി.എ യുടെ ഫ്ലാഗ് സല്യൂട്ടേഷന്‍ ശേഷം ജോസഫ് മാത്യു, റീജിയണല്‍ ചെയര്‍മാന്‍ നോബി സുദര്‍ശന്‍, സോണ്‍ ചെയര്‍മാന്‍ ഷാജു പി.വി, നിയുക്ത പ്രസിഡന്റ് റൂബിന്‍ ജോസഫ്, നിയുക്ത സെക്രട്ടറി ഷൈജന്‍ ടി.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!