Thodupuzha

സി​പി​എം തൊ​ടു​പു​ഴ ഏ​രി​യ സ​മ്മേ​ള​നം ഇന്ന് ആരംഭിക്കും

തൊ​ടു​പു​ഴ:​ സി​പി​എം 23-ാം പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​നു മു​ന്നോ​ടി​യാ​യി തൊ​ടു​പു​ഴ ഏ​രി​യ സ​മ്മേ​ള​ന​വും കെ.​എ​സ്.​ കൃ​ഷ്ണ​പി​ള്ള​യു​ടെ ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​വും ഇ​ന്നും നാ​ളെ​യു​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​ മ​ർ​ച്ച​ന്‍റ് ട്ര​സ്റ്റ് ഹാ​ളി​ൽ ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​ ജ​യ​ച​ന്ദ്ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ കെ.​വി.​ ശ​ശി, പി.​എ​സ്.​ രാ​ജ​ൻ, കെ.​എ​സ്.​ മോ​ഹ​ന​ൻ, വി.​എ​ൻ. ​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.130 പ്ര​തി​നി​ധി​ക​ളും 17 ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

27​നു വൈ​കു​ന്നേ​രം നാ​ലി​ന് സ​മ്മേ​ള​ന​ഹാ​ളി​നു പു​റ​ത്തു​നി​ന്നും മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തും.​ തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം.​എം.​മ​ണി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ സ​മ്മേ​ള​ന​ത്തി​നു ശേ​ഷം തി​രു​വ​ന​ന്ത​പു​രം സൗ​പ​ർ​ണി​ക​യു​ടെ ഇ​തി​ഹാ​സം നാ​ട​ക​വും അ​ര​ങ്ങേ​റും.​ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​പി.​ മേ​രി, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം വി.​വി.​ മ​ത്താ​യി, ഏ​രി​യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഫൈ​സ​ൽ, മു​ൻ സെ​ക്ര​ട്ട​റി ടി.​ആ​ർ.​ സോ​മ​ൻ, തൊ​ടു​പു​ഴ ഏ​രി​യ ക​മ്മി​റ്റി​യം​ഗം കെ.​ആ​ർ.​ ഷാ​ജി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related Articles

Back to top button
error: Content is protected !!