Local LiveMuttom

റോഡ് ടാര്‍ ചെയ്യുന്നില്ല ; സംസ്ഥാന പാത ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്

മുട്ടം : മീനച്ചില്‍ കുടിവെള്ള പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡ് ടാറ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പാത ഉപരോധിച്ചു. തോട്ടുംകര മുതല്‍ ചള്ളാവയല്‍ വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരം ടാറ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. തോട്ടും കരയില്‍ നടന്ന സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.അരുണ്‍ ചെറിയാന്‍ പൂച്ചക്കുഴി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോബിസ് ജോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍.കെ ബിജു മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ബേബി വണ്ടനാനി,ജോസ് കടത്തലകുന്നേല്‍, എബി ജോര്‍ജ്, എന്‍.കെ അജി, അല്‍ഫോന്‍സ് വാളി പ്ലാക്കല്‍, ജെറിന്‍ ജോര്‍ജ്, നെവിന്‍ തോമസ്, മനോജ് എന്നിവര്‍ നേതൃത്വം നല്‍കി. ടാറിംഗ് നടത്താത്ത പക്ഷം രണ്ടാം ഘട്ടമായി പിഡബ്ല്യുഡി ഓഫീസും കരാറുകാരുടെ ഓഫീസും ഉപരോധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!