Kudayathoor

അന്ധവിദ്യാലയം വൃത്തിയാക്കി

 

കുടയത്തൂർ: ഇന്ന് സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ കുടയത്തൂർ അന്ധവിദ്യാലയം സേവാഭാരതി യുവമോർച്ച പ്രവർത്തകർ വൃത്തിയാക്കി. കൊവിഡ് സാഹചര്യത്തിൽ പ്രവർത്തിക്കാതെ അടഞ്ഞു കിടന്ന സ്കൂളും പരിസരങ്ങളും കാട്കയറിയ നിലയിലായിരുന്നു. വാരന്തയും ക്ലാസ് മുറികളും കഴുകി വൃത്തിയാക്കി. പരിസരത്തെ കാട് വെട്ടി നീക്കി. ചപ്പുചവറുകൾ അടിച്ചുവാരി പരിസരങ്ങൾ ശുചിയാക്കി. വാട്ടർ ടാങ്ക് കഴുകി വൃത്തിയാക്കി. വാർഡ് മെമ്പർ ബിന്ദു സുധാകരൻ, കെ.യു.ബിജു, വി.കെ.സാജൻ, വിഷ്ണു കെ.എ, ഹരിദത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.

Related Articles

Back to top button
error: Content is protected !!