ChuttuvattomThodupuzha

കരുണാ ആശുപത്രിയില്‍ വിരുന്നെത്തിയ വെള്ളി മൂങ്ങ കൗതുകമായി

തൊടുപുഴ: കരുണാ ആശുപത്രിയില്‍ വിരുന്നെത്തിയ വെള്ളി മൂങ്ങ കൗതുകമായി. കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ വെള്ളിമൂങ്ങയാണ് നേരം പുലര്‍ന്നിട്ടും മടങ്ങാനാവാതെ വന്നത്. ഇന്നലെ (വ്യാഴാഴ്ച്ച) രാവിലെയാണ് ആശുപത്രിക്കുള്ളില്‍ നിന്നും ജീവനക്കാര്‍ക്ക് വെള്ളിമൂങ്ങയെ കിട്ടിയത്. തുറന്ന് വിട്ടാല്‍ കാക്കകള്‍ കൊത്തുമെന്നതിനാല്‍ ഉടന്‍ തന്നെ വനം വകുപ്പിനെ വിവരമറിയിച്ചു. അവരെത്തും വരെ സുരക്ഷിതമായി കൂട്ടില്‍ പാര്‍പ്പിക്കുകയായിരുന്നു. കൂട്ടിലടച്ച വെള്ളിമൂങ്ങയെ കാണാന്‍ ആശുപത്രിയിലെത്തിയ രോഗികളുള്‍പ്പെടെയുള്ളവര്‍ തിങ്ങിക്കൂടി. ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് തൊടുപുഴ ഫ്‌ളൈയിങ് സ്‌ക്വാഡ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുരേഷ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജോസഫ് ജോര്‍ജ്, അനില്‍ വി.ആര്‍ എന്നിവരുടെ നേതൃത്വത്തിലെത്തി വെള്ളിമൂങ്ങയെ വനത്തില്‍ തുറന്ന് വിടാനായി കൊണ്ടുപോയി.

Related Articles

Back to top button
error: Content is protected !!