ChuttuvattomThodupuzha

സമസ്ത മേഖലയിലും തൊഴിലാളികളെ വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍; ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു

തൊടുപുഴ: സമസ്ത മേഖലയിലും തൊഴിലാളികളെ വഞ്ചിക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി ) സംസ്ഥാന വ്യാപകമായി നടത്തി വരുന്ന സമര ശൃംഖലയുടെ ജില്ലതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊടുപുഴ ഡിവിഷൻ ഓഫിസ് അങ്കണത്തിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ടി.എം. ആസാദ് അദ്ധ്യക്ഷനായിരുന്നു. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷമീർ സി.എസ്. മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ സംസ്ഥാന ട്രഷറർ ബി. രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ടി.എസ്. ഷൈജു, ജില്ലാ സെക്രട്ടറി മുഹമ്മദ് നൈസാം, സംസ്ഥാന കമ്മിറ്റി അംഗം ടിജി ജോസഫ്, ജയിംസ് വി.സി, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് മുജീബ് പി.എ, വനിതാ വിഭാഗം ജില്ലാ കൺവീനർ സോയാമോൾ, ജോണി എന്നിവർ പ്രസംഗിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, സ്വകാര്യവത്കരണ വായ്പാ നയങ്ങൾ ഉപേക്ഷിക്കുക, പെൻഷൻ പരിഷ്‌കരണം നടപ്പാക്കുക, ഡി.എ കുടിശ്ശിക നൽകുക, ലീവ് സറണ്ടറർ പുനഃസ്ഥാപിക്കുക, സാമ്പത്തിക ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കുക, ശമ്പള പരിഷ്‌കരണ അനോമലികൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജൂലായ് ഒന്നിന് കാസർകോട് നിന്ന് തുടങ്ങിയ സമര ശൃംഖല ആഗസ്റ്റ് എട്ടിന് സെക്രട്ടിയേറ്റ് പടിക്കൽ സമാപിക്കും.

Related Articles

Back to top button
error: Content is protected !!