ChuttuvattomThodupuzha

സംസ്ഥാന റോഡ് സെെക്ലിം​ഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി തിങ്കളാഴ്ച സംഘാടകസമിതി രൂപീകരണയോഗം ചേരും

തൊടുപുഴ: കേരള സെെക്ലിം​ഗ് അസോസിയേഷനും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാന റോഡ് സെെക്ലിം​ഗ് ചാമ്പ്യന്‍ഷിപ്പ് നടത്തും. പെരുമാങ്കണ്ടം കല്ലൂര്‍ക്കാട് റോഡില്‍ (കോട്ട റോഡ്) ആണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 2023 ഡിസംബര്‍ 22, 23 തീയതികളിലാണ് മത്സരങ്ങള്‍. ഇതിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി നാളെ 2.30ന് കല്ലൂര്‍ക്കാട് കൃഷിഭവന്‍ ഹാളില്‍ സംഘാടകസമിതി രൂപീകരണയോഗം ചേരും. പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി എട്ടുപറയില്‍ അധ്യക്ഷത വഹിക്കും. ബന്ധപ്പെട്ട എല്ലാവരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ല സൈക്ലിംങ് അസോസിയേഷന്‍ സെക്ര. എ.പി. മുഹമ്മദ് ബഷീര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9447173843

 

Related Articles

Back to top button
error: Content is protected !!