ChuttuvattomThodupuzha

തൊടുപുഴയില്‍ സ്റ്റേറ്റ് സബ് ജൂനിയര്‍ ബാഡ്മിന്റണ്‍ ഷട്ടില്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

തൊടുപുഴ: ഫോര്‍കോര്‍ട്ട് ബാഡ്മിന്റണ്‍ സ്റ്റേഡിയത്തില്‍ നടന്നുവന്ന സ്റ്റേറ്റ് സബ് ജൂനിയര്‍
ബാഡ്മിന്റണ്‍ ഷട്ടില്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. സമാപന സമ്മേളനത്തില്‍ ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. റെനീഷ് മാത്യു അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി ബിലീഷ് സുകുമാരന്‍ സ്വാഗതം പറഞ്ഞു.. ബാഡ്മിന്റന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എസ് മുരളീധരന്‍, സിനിമാ സീരിയല്‍ ബാലതാരം മഞ്ചാടിജോബി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇന്‍ഡോനേഷ്യയില്‍ വച്ച് ഏഷ്യന്‍ ഓഷന്‍ മെന്‍ സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് കിലോമീറ്റര്‍ കടല്‍നീന്തി സ്വര്‍ണമെഡല്‍നേടിയ തൊടുപുഴയില്‍ നിന്നുള് ളബേബി വര്‍ഗീസിനെ ആദരിച്ചു. അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായ ഷിജു കാവനാല്‍, ഷമീം കാസിം, സുധീര്‍കുമാര്‍,തോമസ്സേവിയര്‍, ജയ്സണ്‍ പിജോസഫ്, ആന്റണിജോസഫ്, ജയേഷ് ചന്ദ്രന്‍, ശ്രീകുമാര്‍ പറപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!