IdukkiLocal Live

യുറ്റിഇഎഫ് സംഘടനകള്‍ സംസ്ഥാനത്ത് നടത്തിയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം

ഇടുക്കി: യുറ്റിഇഎഫ് സംഘടനകള്‍ സംസ്ഥാനത്ത് നടത്തിയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണമായി.കുടിശികയായ 6 ഗഡു ക്ഷാമബത്ത അനുവദിക്കുക, 4 വര്‍ഷമായി തടഞ്ഞു വെച്ചിട്ടുള്ള ലീവ് സറണ്ടര്‍ അനുവദിക്കുക, ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകള്‍ പരിഹരിയ്ക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലി്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് യുറ്റിഇഎഫ് സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.

തൊടുപുഴയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പ്രകടനത്തിന് എസ്ഇയു സംസ്ഥാന വൈസ് പ്രസിഡന്റ് വി.ജെ സലിം, ജില്ലാ പ്രസിഡന്റ് വി.എ നവാസ്, കെജിഒയു ജില്ലാ ട്രഷറര്‍ രാജേഷ് ബേബി, എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി.എസ്. ഷെമീര്‍, കെ.പി.എസ്.റ്റി.എ ജില്ലാ സെക്രട്ടറി പി.എം നാസര്‍, ഖാദി ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി അനു എം.ആര്‍,വി.ബി അജിതന്‍, വിന്‍സെന്റ് തോമസ്, യു. എം. ഷാജി, പി.യു. ദീപു, പി. ആര്‍. ഗിരീഷ്, എം.കെ നാസര്‍, ബിജോയി മാത്യു,സജി മാത്യു , രാജിമോന്‍ ഗോവിന്ദ് , സിനി ട്രീസാ , ഡയസ് സെബാസ്റ്റ്യന്‍ , ബിജു ഐസക്,സുബീഷ് കെ.വി,എം.ഡി. ബിനില്‍, ബിജു, വി.എസ്. ഫൈസല്‍, ബുഷ്റ, ദിലീപ് ജോസഫ്, കെ.ബി. റഫീഖ്, റ്റി.കെ. നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കട്ടപ്പനയില്‍ സെറ്റോ ജില്ലാ ചെയര്‍മാന്‍ ഷിഹാബ് പരീത്, കെജിഒയു ജില്ലാ പ്രസിഡന്റ് സാബു ജോണ്‍, എന്‍ജിഒഎ ജില്ലാ വൈസ് പ്രസിഡന്റ് കെ.സി ബിനോയ് , കെ.കെ. അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി . നെടുംങ്കണ്ടത്ത് എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഷാജി ദേവസ്യ, എം.എ ആന്റണി എന്നിവരും പീരുമേട്ടില്‍ എന്‍ജിഒ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ്മാരായ പി.കെ യൂനുസ് , ഒ.എം. ഫൈസല്‍ ഖാന്‍ കെ.പി.എസ് റ്റി എ നേതാക്കളായ വിജയകുമാര്‍ , എസ് റ്റി രാജ്, തങ്കരാജ്, നഫാസ് ഖാസ് എന്നിവരും നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!