ChuttuvattomThodupuzha

മലിനജലം ഓടകളിലേക്ക്‌ ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി തൊടുപുഴ നഗരസഭ

തൊടുപുഴ : മലിനജലം ഓടകളിലേക്ക്‌ ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി തൊടുപുഴ നഗരസഭ. നഗരസഭ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന കല്യാണമണ്ഡപങ്ങള്‍ ഓഡിറ്റോറിയങ്ങള്‍, ഭക്ഷണശാലകള്‍, മത്സ്യവ്യാപാര സ്ഥാപനങ്ങള്‍, ലോഡ്ജുകള്‍, എന്നിവ ഉള്‍പ്പടെ പല സ്ഥാപനങ്ങളുടെയും കക്കൂസ് മാലിന്യം ഉള്‍പ്പടെയുള്ള മലിനജലം സമീപമുള്ള ഓടകളിലേക്ക്‌ പിവിസി പൈപ്പിലൂടെ ഒഴുക്കി വിടുകയാണ്.

മഴവെള്ളം ഒഴുക്കുന്നതിനായി നിര്‍മ്മിച്ചിരിക്കുന്ന ഓടകളിലേക്ക്‌ അനധികൃതമായി മലിനജലം ഒഴുക്കുന്നവരെ കണ്ടെത്തുന്നതിനായി സ്ലാബുകള്‍ മാറ്റി വൃത്തിയാക്കുകയും,
ഓടകളിലേക്ക്‌ വച്ചിരിക്കുന്ന പൈപ്പ് അടച്ച് നിയമലംഘനം നടത്തിയവരുടെ പേരില്‍ പിഴ അടപ്പിച്ചും  മറ്റും നിയമ നടപടികള്‍ സ്വീകരിച്ച് വരികയാണ് നഗരസഭ. പഴയ സ്റ്റാന്‍ഡിന് സമീപമുള്ള ഓടയിലേക്ക് മലിനജലം ഒഴുക്കി വിടുന്ന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനായി പഴയ സ്റ്റാന്‍ഡുമുതല്‍ മാതാ ഷോപ്പിംഗ് കോപ്ലക്‌സ് വരെയുള്ള ഓടയുടെ സ്ലാബുകള്‍ മാറ്റി പരിശോധിക്കുന്നതാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!