Thodupuzha

ടവർ ലൈൻ മരത്തിൽ തട്ടി മരം എൽ.റ്റി ലൈനിൽ തട്ടി അപകടം

മൂലമറ്റം. അറക്കുളത്ത് Sവർ ലൈൻ മരത്തിൽ തട്ടി മരം എൽ.റ്റി ലൈനിൽ തട്ടി ഓവർ വോൾട്ടേജ് വന്ന് ‘ നിരവധി വീടുകളിൽ ഇലട്രിക് ഉപകരണങ്ങൾ കത്തി പോയി’ മൂന്നു പേർ ക്ഷോക്കേറ്റു വീണു.ലക്ഷങ്ങളുടെ നഷ്ടം. ഞായറാഴ്ച പതിനൊന്നു മണിയോടു കൂടിയാണ് സംഭവം മൂലമറ്റം സെൻറ് ജോസഫ്സ് കോളേജിൻ്റെ പുറകിലുടെ പോകുന്ന ടവർ ലൈനാണ് വലിയ ശബ്ദത്തോടെ മരവുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാക്കിയത്.ഉടൻ തന്നെ മൂലമറ്റം സെക്ഷൻ ഓഫീസിൽ പല പ്രാവശ്യം വിളിച്ചിട്ട് ആരും ഫോൺ എടുത്തില്ലന്ന് നാട്ടുകാർ പറഞ്ഞു. ടവർ ലൈൻ മരത്തിൽ തട്ടി മരം എൽ.റ്റി.ലൈനിൽ തട്ടിയതോടെയാണ് വോൾട്ടേജ് കൂട്ടുകയും വൈദ്യുതി ഉപകരണങ്ങൾ കത്തി പോവുകയുമായി രുന്നു കാഞ്ഞാർ ലെയ്ക്ക് വുഡ് ഹോട്ടലിലെ ജീവനക്കാരായ ഉണ്ണികൃഷ്ണൻ ‘ റഷീദുൾ.ഗോപാൽ എന്ന മുന്ന് പേർ ഷോക്കടിച്ച് നിലത്ത് വീണത്‌ എന്തു ചെയ്യണമെന്നറിയാതെ കൂടെയുണ്ടായിരുന്നവർ പേടിച്ച് തൊട്ടടുത്തുള്ള ഡിസ്പൻസറിയിൽ എത്തിച്ചു ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അവർക്ക് ബോധം വന്നു.ഫ്രി ഡ്ജ്’ ഫ്രീസർ എല്ലാം കത്തി പോയി ജിജിമോൻ മണ്ണൂർ, പൊങ്ങോല ബേബി’ പ്രഭാകരൻ മന്നാട്ട്. ജിജിമോൻ ആലാനിക്കൽ’ പുളിക്ക മുഴ’ തുടങ്ങി നിരവധി വീട്ടുകാരുടെ വൈദ്യുതി ഉപകരണങ്ങളും വയറിംഗും കത്തി പോയത് ഇതിന് മുമ്പ് പല തവണ ഇവിടെ ടവർ ലൈൻ കൂട്ടിയിടിച്ച് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.. ടവർ ലൈനിലെ മരങ്ങൾ വെട്ടിമാറ്റാത്തതാണ് അപകടത്തിന് കാരണം. ടവർ ലൈനിൻ്റെ താഴെ ലൈനിൽ മുട്ടി ഒരു തേരകം വളർന്ന് നില്പുണ്ട് അവിടെയാണ് ലൈൻ കൂട്ടിയിടിച്ചത്.. വൈദ്യുതി ബോർഡിൻ്റെ അനാസ്ഥയാണ് ഇതിന് കാരണം തുടരെ തുടരെ അപകടങ്ങൾ ഉണ്ടായിട്ടും അധികാരികൾ തിരിഞ്ഞ് ‘നോക്കാത്തത് മനപൂർവ്വമാണന്നും നാട്ടുകാർ ആരോപിക്കുന്നു. നാട്ടുകാർ ക്കുണ്ടായ നഷ്ടം എത്രയും വേഗം കൊടുക്കണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും നാട്ടുകാർ പറഞ്ഞു.220 കെവിമൈസൂർ ലൈനിൽ നിന്നാണ് അപകടം

Related Articles

Back to top button
error: Content is protected !!