ChuttuvattomMoolammattam

വഴിവിളക്കുകള്‍ കത്തുന്നില്ല; അധികൃതര്‍ മൗനം പാലിക്കുന്നു

മൂലമറ്റം: വഴിവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. അറക്കുളം പഞ്ചായത്തിലെ ഒന്ന്,രണ്ട്, മൂന്ന് വാര്‍ഡുകളില്‍ കൂടി കടന്നു പോകുന്ന തൊടുപുഴ പുളിയം മല റോഡില്‍ ഇന്റര്‍മീഡിയറ്റ് കവല മുതല്‍ മൈലാടി വരെ വഴി വിളക്കു സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ വഴിവിളക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയില്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. പ്രധാനപ്പെട്ട റോഡായിട്ടും നിരവധി വീട്ടുകാര്‍ താമസിക്കുന്ന പ്രദേശമായിട്ടും പഞ്ചായത്ത് ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ് പ്രസിഡന്റും മുന്‍ വൈസ് പ്രസിഡന്റും ഉള്‍പ്പെടെ മൂന്ന് വാര്‍ഡുകളുടെ പ്രധാനപ്പെട്ട റോഡാണ് അശോക കവല, ഗുരുതിക്കളം റോഡ്.  ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇവിടെ രാത്രിയായാല്‍ വഴിവിളക്കില്ലാത്തത് പൊതുജനങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
എത്രയും വേഗം ഇവിടെ വഴിവിളക്കു സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!