Local Livevaazhakkulam

വോളിബോള്‍ പരിശീലന ക്യാമ്പ് സമാപിച്ചു

വാഴക്കുളം : സെന്റ് ജോര്‍ജ് വോളിബോള്‍ ക്ലബ്ബ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച വോളിബോള്‍ പരിശീലന ക്യാമ്പ് സമാപിച്ചു. വാഴക്കുളം എസ്‌ഐ അനില്‍കുമാര്‍ ടി.മേപ്പിള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് തോമസ് വര്‍ഗീസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
കേരള ബാസ്‌ക്കറ്റ്‌ബോള്‍ ടീം അംഗമായി മികച്ച പ്രകടനം നടത്തിയ നൈജല്‍ ജേക്കബിന് ക്ലബ്ബിന്റെ ഉപഹാരം സി.ഐ അനില്‍കുമാര്‍ സമ്മാനിച്ചു.

ക്യാമ്പിനോടനുബന്ധിച്ച് വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റ്, സെന്റ് ജോര്‍ജ് ആശുപത്രി, വോളിബോള്‍ ക്ലബ്ബ് എന്നിവിടങ്ങളിലേക്കുള്ള വഴി ക്യാമ്പിലെ കുട്ടികളും ക്ലബ്ബ് അംഗങ്ങളും ചേര്‍ന്ന് കാട് വെട്ടി തെളിച്ചും മാലിന്യങ്ങള്‍ കോരി മാറ്റിയും വൃത്തിയാക്കിയിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകനായ ജേക്കബ് ജോസഫിന്റെ നേതൃത്വത്തില്‍ ഡോണി ജോര്‍ജ്, വിമല്‍,ഷില്‍ജു എന്നിവര്‍ ഉള്‍പ്പെടെയുള്ള കായികാധ്യാപകരാണ് സൗജന്യമായി ക്യാമ്പ് നടത്തിയത്.

ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ്, ജേഴ്‌സി,മെമെന്റോ എന്നിവയും യോഗത്തില്‍ വിതരണം ചെയ്തു. അറുപതോളം കുട്ടികളാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്. പഞ്ചായത്തംഗം പി. എസ്.സുധാകരന്‍,ക്ലബ്ബ് ജനറല്‍ സെക്രട്ടറി ജേക്കബ് ജോസഫ്, വൈസ് പ്രസിഡന്റ് ജോജോ വര്‍ഗീസ്, ട്രഷറര്‍ ഡോണി ജോര്‍ജ്, ജോയിന്റ് സെക്രട്ടറി പി.എന്‍ ജയകുമാര്‍, പോള്‍ ജോസഫ്,ഷിബി പോള്‍,ജോസ് ഓലിക്കല്‍, ജോജി മാത്യു,ഷാജി ജോസഫ്,ജോസ് നെല്ലിക്കുന്നേല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!