ChuttuvattomThodupuzha

തൊടുപുഴ നിയോജക മണ്ഡലത്തില്‍ വോട്ട് വണ്ടി പര്യടനം ആരംഭിച്ചു

തൊടുപുഴ : തൊടുപുഴ നിയോജക മണ്ഡലത്തില്‍ വോട്ട് വണ്ടി പര്യടനം ആരംഭിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശ പ്രകാരമാണ് സഞ്ചരിക്കുന്ന വോട്ട് വണ്ടി മണ്ഡലത്തില്‍ പര്യടനം തുടങ്ങിയത്. മണ്ഡലത്തിലെ എല്ലാ ബൂത്ത് പരിധിയിലും എത്തി വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തുക, തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പുതു വോട്ടര്‍മാര്‍ക്ക് പകര്‍ന്നു കൊടുക്കുക തുടങ്ങിയ ലഷ്യങ്ങളോടെ ആണ് വോട്ട് വണ്ടി തൊടുപുഴ മണ്ഡലത്തില്‍ പര്യടനം ആരംഭിച്ചിരിക്കുന്നത്. തൊടുപുഴ തഹസീല്‍ദാര്‍ ബിജിമോള്‍ എ.എസ് വോട്ട് വണ്ടിയുടെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഇലക്ഷന് ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഭരതന്‍ കെ.എസ്, ആര്‍ ആര്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ സാബു എ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സമിത റ്റി.എ,ജീവനക്കാരായ ദീപേഷ് സി.കെ, വിനോദ് വി.എന്‍, സിറില്‍ പി ജോയ്, ആര്‍ ബിജുമോന്‍, രാജിമോള്‍ എന്‍ കെ തുടങ്ങിയര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!