ChuttuvattomThodupuzha

മാലിന്യ ശേഖരണക്കൂട് കാലി; പരിസരം മുഴുവന്‍ കെട്ടു കണക്കിന് മാലിന്യം കുമിഞ്ഞു കൂടിയ നിലയിലും

വാഴക്കുളം: മാലിന്യ ശേഖരണക്കൂട് വൃത്തിയോടെ കാലിയായി കിടക്കുന്നു. പരിസരം മുഴുവന്‍ കെട്ടു കണക്കിന് മാലിന്യം കുമിഞ്ഞു കൂടിയ നിലയിലും. വാഴക്കുളം ടൗണില്‍ നിന്ന് ചാവറ ഇന്റര്‍നാഷണല്‍, കാര്‍മല്‍,ഇന്‍ഫന്റ് ജീസസ് സ്‌കൂളുകളിലേയ്ക്കും കര്‍മല ആശ്രമ ദൈവാലയത്തിലേയ്ക്കും പോകുന്ന വഴിയരികിലാണ് മാലിന്യ നിക്ഷേപവും കാലിക്കൂടുമുളളത്. താഴുപയോഗിച്ച് പൂട്ടിയിട്ടിരിക്കുന്ന കൂടയില്‍ മാലിന്യ നിക്ഷേപം നടത്താന്‍ സാധിക്കാത്തതിനാല്‍ ആയിരക്കണക്കിന് കുട്ടികള്‍ ദിവസവും സഞ്ചരിക്കുന്ന വഴിയരികിലെ മാലിന്യ നിക്ഷേപ കൂടിനു സമീപം ചാക്കുകെട്ടുകള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുകയാണ്. കൂട തുറന്നുകൊടുത്ത് മാലിന്യ നിക്ഷേപത്തിന് സൗകര്യമൊരുക്കണമെന്നും മാലിന്യം നിറയുമ്പോള്‍ തന്നെ സ്ഥലത്തു നിന്ന് നിര്‍മാര്‍ജനം ചെയ്യുകയും വേണമെന്നാണ് ആവശ്യമുയര്‍ന്നിട്ടുളളത്.പരിസരത്തുളള മാലിന്യം ഉടനെ തന്നെ നീക്കം ചെയ്യണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!