ChuttuvattomThodupuzha

കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് പൊട്ടിത്തകര്‍ന്നു

തൊടുപുഴ: കെ.എസ.ആര്‍.ടി.സി ബസിന്റെ മുന്‍വശത്തെ ചില്ല് തനിയെ പൊട്ടിത്തകര്‍ന്നു. വ്യാഴാഴ്ച്ച ഉച്ചക്ക് 12.30 ഓടെയാണ് ഒളമറ്റം കമ്പിപാലത്തിന് സമീപമാണ് ബസിന്റെ ചില്ല് പൊട്ടിതകര്‍ന്നത്. കട്ടപ്പനയില്‍ നിന്ന് കോട്ടയത്തേക്ക് പോകുന്ന ബസിന്റെ ചില്ലാണ് പൊട്ടിയത്. ചില്ലിന്റെ മുകള്‍ ഭാഗത്ത് നിന്ന് പതിയെ പൊട്ടി താഴേക്ക് വീഴുകയായിരുന്നു എന്ന് ബസിന്റെ ഡ്രൈവറും കണ്ടക്ടറും പറഞ്ഞു.അമിത ചൂട് കരണമാകാം ഇങ്ങനെ സംഭവിച്ചതെന്നും അവര്‍ പറഞ്ഞു.തൊടുപുഴ ഡിപ്പോയില്‍ നിന്ന് എത്തിയ വര്‍ക്ഷോപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ ബസ് ഡിപ്പോയിലേക്ക് മാറ്റി.

Related Articles

Back to top button
error: Content is protected !!