ChuttuvattomThodupuzha

തൊടുപുഴയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം : ഒരാള്‍ക്ക് ഗുരുതര പരിക്ക്

തൊടുപുഴ : മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 ഓടെ തൊടുപുഴ-ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന അമ്മാസ്, ആനകെട്ടിപ്പറമ്പില്‍ എന്നി ബസുകളിലെ ജീവനക്കാര്‍ തമ്മിലാണ് ബസ് സര്‍വ്വീസിന്റെ സമയ ത്തെച്ചൊല്ലി സംഘര്‍ഷമുണ്ടായത്. തര്‍ക്കത്തെതുടര്‍ന്ന് അമ്മാസ് ബസ് ഉടമ തൊടുപുഴ കാരിക്കോട് ഓലിക്കല്‍ ഒ.കെ സലീമിന്റെ (അമ്മാപ്പു) നേതൃത്വത്തിലുള്ള സംഘം ആനകെട്ടിപറമ്പില്‍ ബസിന്റെ ഡ്രൈവര്‍ സക്കീറിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ സക്കീറിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!