ChuttuvattomThodupuzha

സാമൂഹിക തിന്മകള്‍ക്കെതിരെ തൊഴിലാളി ശക്തി ഉണരണം; ബി.എം.എസ്

തൊടുപുഴ: കേരളം ഇന്ന് ലഹരി മാഫിയകളുടെയും അക്രമികളുടെയും നാടായിമാറിയ സാഹചര്യത്തില്‍  തൊഴിലാളി സമൂഹം സാമൂഹ്യ തിന്മകള്‍ക്കെതിരെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു പ്രതിരോധിക്കണമെന്ന് ബി.എം.എസ് സംസ്ഥാന സെക്രട്ടറി സി.ജി ഗോപകുമാര്‍ ആവശ്യപ്പെട്ടു.  ബി.എം.എസ് തൊടുപുഴ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം സമ്മേളനത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘ ചാലക് എസ്.സുധാകരന്‍, ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.സിജു, മൂലമറ്റം മേഖലാ സെക്രട്ടറി പി.ബി.സാബു, ജില്ലാ ജോയിന്റ് സെക്രട്ടറി സി. രാജേഷ്  ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ. ജയന്‍, മേഖല ജോയിന്റ് സെക്രട്ടറി എം.വി വിജയന്‍, വിശാല്‍ ചന്ദ്രന്‍, എസ് അരവിന്ദ് എന്നിവര്‍ പ്രസംഗിച്ചു. തൊടുപുഴ മേഖല പ്രസിഡന്റായി ഗിരീഷ്, സെക്രട്ടറിയായി എ.പി.സഞ്ചു, ട്രഷററായി  സി.എം ശ്രീകുമാര്‍ എന്നിവരടങ്ങുന്ന 42 അംഗ കമ്മിറ്റിയേയും  തിരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!