ChuttuvattomThodupuzha

പൈങ്കുളം എസ്.എച്ച് ആശുപത്രിയിൽ ലോക മാനസിക ആരോഗ്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി

പൈങ്കുളം: ലോക മാനസികാരോഗ്യദിനത്തോട് അനുബന്ധിച്ച് പൈങ്കുളം എസ്.എച്ച് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ആശുപത്രിയുടെയും ന്യൂമാന്‍ കോളജിന്റെയും നേതൃത്വത്തില്‍ നടത്തിയ ഫ്‌ളാഷ് മോബും ബോധവത്കരണ പരിപാടിയും നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജും വാരാചരണം ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ജോസി അഗസ്റ്റിനും ഉദ്ഘാടനം ചെയ്തു.

ഡോ. ഡാനി വിന്‍സെന്റ് വിഷയാവതരണം നടത്തി. കുട്ടികള്‍ക്കായി പ്രസംഗം, വാട്ടര്‍ കളര്‍ മത്സരങ്ങളും കോളജ് വിദ്യാര്‍ഥികള്‍ക്കായി സ്‌കിറ്റ് മത്സരവും നടത്തും. സമാപന സമ്മേളനം ഒമ്പതിന് രാവിലെ 10ന് ആശുപത്രി ഓഡിറ്റോറിയത്തില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആശുപത്രി മാനേജരും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുമായ സിസ്റ്റര്‍ ഡോ. ക്രിസ്റ്റി അറയ്ക്കത്തോട്ടം അധ്യക്ഷത വഹിക്കും. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്, വാര്‍ഡ് മെമ്പർ മായ ദിനേശ്, മൈലക്കൊമ്പ് സെന്റ്. തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍സന്‍ ഒറോപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിക്കും.

Related Articles

Back to top button
error: Content is protected !!