Thodupuzha
കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/01/IMG-20220101-WA0070.jpg?resize=780%2C470&ssl=1?v=1641097248)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കുമാരമംഗലം പഞ്ചായത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കുന്നുംപുറത്ത് പരേതനായ പൊന്നപ്പന്റെ മകന് അനുവാണ് (45) മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.30 ഓടെ കുമാരമംഗലം സ്കൂളിന് സമീപത്തെ പഞ്ചായത്ത് കുളത്തിലായിരുന്നു സംഭവം. തൊടുപുഴയിലെയും കല്ലൂര്ക്കാട്ടിലെയും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘമെത്തി കുളത്തില്‍ നിന്ന് യുവാവിനെ പുറത്തെത്തിച്ചു. ഉടന്‍ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)