Thodupuzha

ലിഫ്റ്റ് നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ യുവാവ് കാൽ വഴുതി വീണു

തൊടുപുഴ: ഇരുട്ടിൽ കാൽ വഴുതി കുഴിയിൽ വീണയാളെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു. പട്ടയംകവല

ഞാലികുഴിയിൽ അനസ് (42) ആണ് അപകടത്തിൽപ്പെട്ടത്.

തിങ്കളാഴ്ച രാത്രി ഏഴരയോടെ

മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലാണ് സംഭവം. സ്റ്റാൻഡിലെ മുൻസിപ്പൽ ബിൽഡിങ്ങിന്റെ ലിഫ്റ്റ് നിർമ്മാണത്തിനായി തറ നിരപ്പിൽ കുഴിച്ച ഒന്നരയാൾ താഴ്ചയുള്ള പിറ്റിലേക്ക് അനസ് കാൽ വഴുതി വീഴുകയായിരുന്നു. അനസിൻ്റെ കരച്ചിൽ കേട്ട് സമീപത്ത് ഉണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും കുഴിയിൽ നിന്നും കയറ്റാനായില്ല. ഇതോടെ ഓടിക്കൂടിയർ അറിയിച്ചതനുസരിച്ച് പോലീസും സ്ഥലത്തെത്തി. എന്നാൽ ഉപകരങ്ങൾ ഇല്ലാത്തതിനാൽ പോലീസ് വിവരം ഫയർഫോഴ്സിന് കൈമാറി. തൊടുപുഴയിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.എ. ജാഫർ ഖാൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.കെ. വിവേക് എന്നിവർ പിറ്റിൽ ഇറങ്ങി വല ഉപയോഗിച്ചാണ് അനസിനെ കരയ്ക്കു കയറ്റിയത്. തലയിൽ ഉൾപ്പെടെ പരിക്കേറ്റ് രക്തം വാർന്ന ഇയ്യാളെ തൊടുപുഴ ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ഓഫീസർമാരായ സി.എസ്. എബി, രഞ്ജി കൃഷ്ണൻ, എം.എൻ. അയ്യൂബ്, ഷൗക്കത്തലി ഫവാസ്, സ്റ്റോജൻ ബേബി എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.

Related Articles

Back to top button
error: Content is protected !!