Thodupuzha

വാക്കേറ്റത്തിനിടെ യുവാവ് വെട്ടേറ്റ് മരിച്ചു

 

 

മൂലമറ്റം : വാക്കേറ്റത്തിനിടെ യുവാവ് വെട്ടേറ്റ് മരിച്ചു. കല്ലംപ്ലാക്കൽ സനൽ (45) ആണ്‌ വെട്ടേറ്റ് മരിച്ചത്. മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ സുഹൃത്തിൻ്റെ വെട്ടേറ്റാണ് മരണം സംഭവിച്ചത്. പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.കാഞ്ഞാർ സി.ഐ.സോൾജിമോൻ എസ്.ഐ.ജിബിൻ തോമസ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. സാജൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തി വരുന്നു.

Related Articles

Back to top button
error: Content is protected !!