ChuttuvattomCrimeThodupuzha

ശുചിമുറിയില്‍ ഒളിഞ്ഞു നോക്കിയ യുവാവ് പിടിയില്‍

തൊടുപുഴ: ശുചിമുറിയില്‍ ഒളിഞ്ഞു നോക്കിയ യുവാവിനെ പോലീസ് പിടികൂടി. മഞ്ഞള്ളൂര്‍ സ്വദേശി ശരത്തിനെ (25) ആണ് പോലീസ് പിടികൂടിയത്.  തൊടുപുഴ കാഞ്ഞിരമറ്റം ജംഗ്ഷനു സമീപമുള്ള സ്ഥാപനത്തിലെ ശുചിമുറിയില്‍ ജീവനക്കാരിയായ പെണ്‍കുട്ടി   കയറിയപ്പോള്‍  പിന്‍ഭാഗത്തെ വെന്റിലേഷനിലൂടെ ഇയാള്‍ ഒളിഞ്ഞു നോക്കുകയായിരുന്നു. പെണ്‍കുട്ടി  ബഹളം വച്ചതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഇയാളെ തടഞ്ഞു വച്ച് പോലീസിനു കൈമാറി. ഇയാളുടെ പേരില്‍ കേസ് എടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ പരാതിയില്ലെന്ന് പെണ്‍കുട്ടിയും പോലീസിനെ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!