ChuttuvattomCrimeThodupuzha

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

തൊടുപുഴ: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍. തൊടുപുഴ ഈസ്റ്റ് കരയില്‍ പട്ടാണിക്കുന്ന് ഓലിക്കല്‍ ഷാരൂഖ് ഖാന്‍ (29) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. ഇയാളില്‍നിന്ന് 5.5ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച്ച വൈകിട്ട് നാലോടെ തൊടുപുഴ കുന്നം ഭാഗത്ത് ബൈക്കില്‍ കറങ്ങുകയായിരുന്ന പ്രതിയെ സംശയം തോന്നി എസ്.ഐ അജയകുമാറും സംഘവും പരിശോധിച്ചപ്പോഴാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. പിറവത്തുനിന്ന് വാങ്ങി തൊടുപുഴയിലെ വിദ്യാര്‍ത്ഥി കള്‍ക്കിടയില്‍ വില്‍പന നടത്താനായിരുന്നു ഇയാളുടെ ഉദ്ദേശമെന്ന്  സി.ഐ സുമേഷ് സുധാകരന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!