KudayathoorLocal Live

യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുടയത്തൂര്‍: കോളപ്ര അടൂര്‍ മലയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അടൂര്‍മല പടിഞ്ഞാറെ പുരയ്ക്കല്‍ രാജുമോന്‍ (37) ആണ് തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച രാത്രിയുണ്ടായ കുടുംബ വഴക്കിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിയുയര്‍ത്തി രാജുമോന്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയിരുന്നു.പിന്നീട് തൂങ്ങി മരിക്കാന്‍ പോകുകയാണെന്ന് വീട്ടുകാരെ ഫോണില്‍ വിളിച്ചറിയിച്ചു. എന്നാല്‍ എവിടെ നിന്നുമാണ് ഫോണ്‍ വിളിച്ചതെന്ന് വ്യക്തമാക്കിയിരുന്നില്ല. .നാട്ടുകാരുടെ സഹായത്തോടെ രാത്രിയില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ശനിയാഴ്ച്ച രാവിലെ 11ന് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ നാട്ടുകാര്‍ ഇയാളെ കണ്ടെത്തുകയായിരുന്നു.അവിവാഹിതനാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബോഡി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Related Articles

Back to top button
error: Content is protected !!