ChuttuvattomMuttomThodupuzha

ശങ്കരപ്പിള്ളിയിലെ വ്യാപാര സ്ഥാപനത്തില്‍ മോഷണം

മുട്ടം: ശങ്കരപ്പിള്ളി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തില്‍ മോഷണം നടന്നു. ജോജോയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് സ്റ്റേഷനറി സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നത്. ഷട്ടറിന്റെ താഴ് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. രാവിലെ കട തുറക്കാന്‍ വന്നപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.
കടയിലെ മേശയുടെ ഡ്രോയില്‍ ഉണ്ടായിരുന്ന പണം നഷ്ടപ്പെട്ടു. കടയുടമ മുട്ടം പോലീസില്‍ പരാതി നല്‍കി.

 

Related Articles

Back to top button
error: Content is protected !!