CrimeThodupuzha

തൊടുപുഴ സെന്‍ട്രല്‍ ജുമാ  മസ്ജിദില്‍ മോഷണം

തൊടുപുഴ:  ടൗണില്‍ ഇടുക്കി റോഡിലുള്ള സെന്‍ട്രല്‍ ജുമാ  മസ്ജിദില്‍ മോഷണം. വ്യാഴാഴ്ച രാത്രി 8.15 ഓടെയായിരുന്നു  സംഭവം. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. മോഷ്ടാവ് മസ്ജിദിന്റെ ഒന്നാം നിലയില്‍ കടന്ന് അസിസ്റ്റന്റ് ഇമാം ഹാഫിസ് അബ്ദുല്‍ റഹിമിന്റെ മുറിയില്‍  കയറി 18500  രൂപയും മൊബൈല്‍ ഫോണും കവര്‍ച്ച നടത്തി. അതിനു ശേഷം  പള്ളിക്കകത്ത് കൂടി നടന്ന് പുറത്ത് വന്ന് പ്രാര്‍ഥനക്കായി എത്തിയ യുവാവിന്റെ ബാഗും കവര്‍ന്നു. തൊടുപുഴ പാലാ റോഡില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഷോപ്പിലെ ജീവനക്കാരന്റെ  ബാഗാണ് മോഷ്ടിക്കപ്പട്ടത്. സംഭവത്തില്‍ മസ്ജിദ്  പരിപാലന സമിതി  പരാതി നല്‍കിയതിനെ തുടര്‍ന്ന് തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button
error: Content is protected !!