Thodupuzha

തെനംകുന്ന് ബൈപ്പാസ്  റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം

 

 

തൊടുപുഴ: തെനംകുന്ന് ബൈപ്പാസ് റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും പ്രസിഡന്റ് സൈജന്‍ സ്റ്റീഫന്റെ അധ്യക്ഷതയില്‍ ട്രാക്ക് വര്‍ക്കിങ് പ്രസിഡന്റ് എം.സി മാത്യു ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോസ് മഠത്തില്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സന്ദീപ് കുമാര്‍, ഡോ. ഷറീജ് ജോസ്, ബിനോ കരിങ്ങോഴക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ എ പ്ലസ് നേടിയ ഷാരോണ്‍ സൈജനേയും ആശാവര്‍ക്കര്‍ ബിന്‍സി ഫ്രാന്‍സിസിനേയും കേരളത്തില്‍ നിന്ന് ബാഡ്മിന്റണ്‍ അമ്പയറിങില്‍ ഏറ്റവും പ്രായം കുറഞ്ഞ അമ്പയര്‍ ആയി സെലക്ഷന്‍ ലഭിച്ച ആല്‍ഡ്രിന്‍ സൈജനെയും യോഗത്തില്‍ ആദരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് -സൈജന്‍ സ്റ്റീഫന്‍, സെക്രട്ടറി- സന്ദീപ് കുമാര്‍, ട്രഷറര്‍ -വിനോ തോമസ്, ജോയിന്റ സെക്രട്ടറി- നിര്‍മല്‍ മാത്യു, വൈസ് പ്രസിഡന്റുമാര്‍- സോമന്‍ കടുകുമാക്കല്‍, ഫ്രാന്‍സിസ് ചരണാല്‍, ജോസ് കണിയാന്‍മുഴി, ഷാജി പി. ജോര്‍ജ്, ജോര്‍ജ് തുഷാരം, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍-ഡോ. ഷറീജ് ജോസ്, തോമസ് മംഗലത്ത്, വിനു ചാഴിക്കാട്ട്, ജോസഫ് പീറ്റര്‍, ടി.എസ് ബാബു, അജിത് കുമാര്‍, ഫ്രാന്‍സിസ്, വുമണ്‍ ഫോറം പ്രതിനിധികള്‍ – ബ്രീസീ ഷറീജ്, ബിന്ദു മംഗലത്ത് എന്നിവരെ തെരഞ്ഞെടുത്തു .

Related Articles

Back to top button
error: Content is protected !!