KudayathoorLocal Live

പാലങ്ങള്‍ മൂന്നെണ്ണം; ജനങ്ങള്‍ക്ക് ദുരിതയാത്ര

കുടയത്തൂര്‍ : യാത്രക്കാര്‍ക്ക് ദുരിതം നല്‍കി മൂന്നു പാലങ്ങള്‍. കുടയത്തൂര്‍ പഞ്ചായത്തില്‍ മൂന്നു കിലോമീറ്ററിനുള്ളില്‍ നിര്‍മ്മിച്ചിരിക്കുന്ന കുടയത്തൂര്‍, വയനക്കാവ്, കോളപ്ര പാലങ്ങളാണ് ജനങ്ങള്‍ക്ക് പ്രയോജനകരമാകാതെ അധികൃതരുടെ ദീര്‍ഘവീക്ഷണമില്ലായ്മയുടെ സ്മാരകങ്ങളായി നിലനില്‍ക്കുന്നത്. രണ്ടു പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ളതുമായ പ്രദേശത്തിന്റെ വികസനത്തിനു തടസമായി മാറുകയാണ് മൂന്നു പാലങ്ങളും. ഇതില്‍ കോളപ്ര, കുടയത്തൂര്‍ പാലങ്ങളില്‍ നാലുചക്ര വാഹനങ്ങള്‍ പരസ്പരം കടന്നുപോകാന്‍ തക്കവണ്ണം വീതിയില്ലാത്തവയാണ്.

പാലങ്ങള്‍ ആര്‍ച്ച് രൂപത്തില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ രണ്ടു ഭാഗത്തുനിന്നും വാഹനങ്ങള്‍ കാണാന്‍ കഴിയില്ല. അതിനാല്‍ സിഗ്‌നല്‍ സംവിധാനത്തിലാണ് ഇതിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നത്. സിഗ്‌നല്‍ സംവിധാനമാകട്ടെ പലപ്പോഴും പ്രവര്‍ത്തനരഹിതമാകും. സിഗ്‌നല്‍ നോക്കാതെ കയറിച്ചെല്ലുന്ന വാഹനങ്ങള്‍ പാലത്തിന്റെ മധ്യ ഭാഗത്ത് എത്തുമ്പോള്‍ വാഹനം ആരു പുറകോട്ടു എടുക്കുമെന്ന കാര്യത്തില്‍ തര്‍ക്കങ്ങളും പതിവാണ്. വയനക്കാട് പാലത്തില്‍ കൂടി ഇരുചക്ര വാഹനം മാത്രമേ കടന്നുപോകുകയുള്ളു. കുടയത്തൂര്‍, വയനക്കാവ്, കോളപ്ര എന്നി പാലങ്ങളുടെ സ്ഥാനത്ത് വീതി കൂട്ടി പുതിയ പാലങ്ങള്‍ നിര്‍മ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 

Related Articles

Back to top button
error: Content is protected !!