Thodupuzha

കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു

 

തൊടുപുഴ: നഗരസഭാ 23-ാം വാര്‍ഡിലെ വിവിധ പ്രദേശങ്ങളിലെ തെരുവ് വിളക്കുകള്‍ അറ്റകുപ്പണി നടത്താത്തതില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.ജി രാജശേഖരന്‍ കെ.എസ്.ഇ.ബി എന്‍ജിനീയര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്ട്രീറ്റ് ലൈറ്റ് തെളിയാത്തതിന് നിരവധി തവണ അധികൃതരെ ബന്ധപ്പെട്ടിട്ടും നടപടി സ്വീകരിക്കുകയോ വഴിവിളക്കുകള്‍ തെളിയിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ലെന്ന് കൗണ്‍സിലര്‍ പറഞ്ഞു. തെരുവ് വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്തിയിട്ടേ സമരം അവസാനിപ്പിക്കു എന്ന നിലപാടെടുത്തത്തോടെ ഒരുമണിക്കൂറിനകം അറ്റകുറ്റ പണികള്‍ തീര്‍ത്തു വഴിവിളക്കുകള്‍ തെളിയിച്ചു.

Related Articles

Back to top button
error: Content is protected !!