ChuttuvattomThodupuzha

ഈ പത്താം റാങ്കിന് പത്തരമാറ്റ്; എംജി യൂണിവേഴ്‌സിറ്റി ബി.കോം പരീക്ഷയില്‍ റാങ്ക് നേടി അര്‍ജുന്‍ സന്തോഷ്

തൊടുപുഴ: ന്യൂമാന്‍ കോളേജിലെ കോമേഴ്സ് റെഗുലര്‍ വിഭാഗത്തില്‍ ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ വിദ്യാര്‍ത്ഥിയായ അര്‍ജുന്‍ സന്തോഷ് എംജി യൂണിവേഴ്‌സിറ്റി ബി.കോം പരീക്ഷയില്‍ നേടിയ പത്താം റാങ്ക് ശ്രദ്ധേയമായി. കോളേജിലെ അനേകം വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം റാങ്ക് നേടിയപ്പോള്‍ അര്‍ജുന്‍ സന്തോഷിന്റെ റാങ്ക് വ്യത്യസ്തമായി. പെരുമാറ്റ വൈശിഷ്ട്യം കൊണ്ട് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മനസ്സില്‍ ഇടം നേടിയ അര്‍ജുന്‍ വിദ്യാഭ്യാസ ചെലവുകള്‍ക്ക് വേണ്ടിയുള്ള പണം ഒഴിവു ദിവസങ്ങളില്‍ കേറ്ററിംഗ്, വെല്‍ഡിംഗ് മുതലായ ജോലികളിലൂടെയാണ് കണ്ടെത്തിയിരുന്നത് പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം തന്നെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവുപുലര്‍ത്തിയ അര്‍ജുന്‍ ന്യൂമാന്‍ കോളേജ് ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മത്സരങ്ങളില്‍ കഥാപ്രസംഗം, ഓട്ടം തുള്ളല്‍, കോല്‍കളി , ദഫ് മുട്ട്, ശാസ്ത്രീയ സംഗീതം എന്നീ മത്സരങ്ങളിലെ വിജയത്തിലൂടെ കലാ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കഴിഞ്ഞവര്‍ഷം നടന്ന എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതം, ഹിന്ദി പദ്യം ചൊല്ലല്‍ എന്നീ മത്സര ഇനങ്ങളില്‍ എ ഗ്രേഡ് കരസ്ഥമാക്കാനും അര്‍ജുന്‍ കഴിഞ്ഞു. കഠിനാധ്വാനത്തിലൂടെ പാഠ്യപാഠ്യന്തര പ്രവര്‍ത്തനങ്ങളില്‍ നേട്ടങ്ങള്‍ കൊയ്ത അര്‍ജ്ജുന് കോളേജ് മാനേജര്‍ മോണ്‍. പയസ്സ് മലേകണ്ടത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ്, ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ക്യാപ്റ്റന്‍ പ്രജീഷ് സി മാത്യു, ബസാര്‍ ബെന്‍സണ്‍ എന്‍ ആന്റണി എന്നിവര്‍ . കോടിക്കുളം പഞ്ചായത്ത് പൂവത്തിങ്കല്‍ വീട്ടില്‍ പി. എന്‍ സന്തോഷിന്റെയും സിനി സന്തോഷിന്റെയും മകനായ അര്‍ജുന് , അര്‍ച്ചന, അതിര എന്നീ രണ്ട് സഹോദരിമാരാണുള്ളത്. മികച്ച ഗായകന്‍ കൂടിയായ അര്‍ജുന്‍ ഗാനമേള വേദികളിലെ താരം കൂടിയാണ്.

 

Related Articles

Back to top button
error: Content is protected !!