Thodupuzha

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

തൊടുപുഴ: പൊന്നന്താനം ഗ്രാമീണ വായനശാല, തട്ടാരത്തട്ട സെന്റ് പീറ്റേഴ്‌സ് യു.പി. സ്‌കൂള്‍ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി ചേര്‍ന്ന് ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നിന്നും റാലി ജെസി സണ്ണി ഫ്‌ളാഗ് ഓഫ് ചെയ്തു. വായനശാല പ്രസിഡന്റ് മത്തച്ചന്‍ പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷിജി ചാക്കോ ഉദ്ഘാടനം നിര്‍വഹിച്ചു. എക്‌സൈസ് ഓഫീസര്‍ എം.എം. മുഹമ്മദ് റിയാസും, റിട്ട. ഓഫീസര്‍ ജോമി ജേക്കബും ബോധവത്ക്കരണ ക്ലാസ് നയിച്ചു. വിന്‍സന്റ് മാത്യു പുരയ്ക്കല്‍, ഉഷാ മനോജ്, ശശികലാ വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!