Thodupuzha

തൊടുപുഴയില്‍ കഞ്ചാവ് വേട്ട

തൊടുപുഴ: വെങ്ങല്ലൂരില്‍ 1:300 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. കോലാനി വെങ്ങല്ലൂര്‍ ബൈപ്പാസ് റോഡില്‍ മുല്ലക്കല്‍ ക്ഷേത്രത്തിന് സമീപം എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് ഏഴല്ലൂര്‍ കദളിക്കാട് കൂവക്കണ്ടത്തില്‍ എബി കെ കെ (32)നെ കഞ്ചാവുമായി പിടികൂടിയത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന മൊത്തകച്ചവടക്കാരനാണ് പിടിയിലായ എബി. ഇയാള്‍ കഞ്ചാവ് കടത്താനുപയോഗിച്ച ഇരുചക്ര വാഹനവും എക്‌സൈസ് പിടിച്ചെടുത്തു. എക്‌സൈസ് ഓഫീസര്‍മാരായ ദിലീപ് സിപി, ഷാഫി അരവിന്താക്ഷന്‍, സാവിച്ചന്‍ മാത്യു, മന്‍സൂര്‍, ജയരാജ്, ദേവദാസ്, ജോര്‍ജ്, ജെസ്‌മോന്‍, ബാലു, രാജേഷ് സുകുമാരന്‍, ദിലീപ് സുബൈര്‍, അനീഷ് ജോണ്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

 

Related Articles

Back to top button
error: Content is protected !!