Thodupuzha

അഭിഭാഷകനെ മര്‍ദ്ദിച്ചസംഭവം: തൊടുപുഴയില്‍ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചു

തൊടുപുഴ: തൊടുപുഴയില്‍ ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കോടതി നടപടികള്‍ ബഹിഷ്‌കരിച്ചു. കൊല്ലം ബാര്‍ അസോസിയേഷന്‍ അംഗം അഡ്വ.പനമ്പില്‍ എസ് ജയകുമാറിനെ ലോക്കപ്പിലിട്ട് മര്‍ദ്ധിച്ചതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഖില്‍ എസ് ദാസിന്റെ നേതൃത്വത്തില്‍ മുട്ടം കോടതിയില്‍ ചേര്‍ന്ന പ്രതിഷേധയോഗത്തില്‍ അസോസിയേഷന്‍ ട്രഷറര്‍ ടോം ഓലിക്കന്‍, മുതിര്‍ന്ന അഭിഭാഷകന്‍ എം. എം. തോമസ്, അഡ്വ.ജോളി ജെയിംസ്, അഡ്വ.ബിജു പി. എസ്, അഡ്വ.സന്തോഷ് ടി. എ, പബ്ലിക് പ്രോസീക്യൂട്ടര്‍ പി.എസ് രാജേഷ്, അഡ്വ.എം. എസ് വിനയരാജ്, അഡ്വ.ബിനു തോട്ടുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന വ്യാപകമായി വിവിധ ബാര്‍ അസോസിയേഷനുകള്‍ നടത്തിയ പ്രതിഷേധങ്ങളുടെ ഫലമായി കരുനാഗപ്പള്ളി എസ്. എച്ച്. ഒ. ഗോപകുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

 

Related Articles

Back to top button
error: Content is protected !!