Thodupuzha

തൊ​ടു​പു​ഴ​യി​ലെ മു​ഴു​വ​ൻ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടു​മെ​ന്ന് തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

തൊ​ടു​പു​ഴ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും ലാ​ൻ​ഡ് ഫ്രീ​ഡം മൂ​വ്മെ​ന്‍റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നി​നു ന​ട​ത്തു​ന്ന വ്യാ​പാ​രി പ​ണി​മു​ട​ക്കി​നോ​ട് അ​നു​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ​യി​ലെ മു​ഴു​വ​ൻ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടു​മെ​ന്ന് തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

നി​ർ​മാ​ണ നി​രോ​ധ​നം പി​ൻ​വ​ലി​ക്കു​ക, ഭീ​മ​മാ​യ കെ​ട്ടി​ട​നി​കു​തി, പെ​ർ​മി​റ്റ് ഫീ​സ് വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, വ​ന്യ​ജീ​വി​ശ​ല്യ​ത്തി​ന് ശ്വാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ജി​ല്ല​യി​ൽ ന​ട​ത്തു​ന്ന പ​ണി​മു​ട​ക്ക് രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ്. അ​ടി​മാ​ലി​യി​ൽ ന​ട​ക്കു​ന്ന സ​ത്യ​ഗ്ര​ഹ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.

യോ​ഗ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ജീ​വ് പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി പോ​ൾ, കെ.​എ​ച്ച്. ക​നി, ആ​ർ. ര​മേ​ശ്, ആ​ർ. ജ​യ​ശ​ങ്ക​ർ, ജെ​യി​ൻ എം. ​ജോ​സ​ഫ്, കെ. ​കെ. ന​വൂ​ർ​ക​നി, ജോ​സ് ആ​ല​പ്പാ​ട്ട് എ​വ​ർ​ഷൈ​ൻ, സെ​യ്തു​മു​ഹ​മ്മ​ദ്, സാ​ലി എ​സ്. മു​ഹ​മ്മ​ദ്, വി. ​സു​വി​രാ​ജ്, ബെ​ന്നി ഇ​ല്ലി​മൂ​ട്ടി​ൽ, പ്ര​ശാ​ന്ത് കു​ട്ട​പ്പാ​സ്, പി.​എം. സി​യാ​ദ്, ലാ​ലി വി​ൽ​സ​ണ്‍, ഗി​രി​ജാ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Related Articles

Back to top button
error: Content is protected !!