ChuttuvattomThodupuzha

കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ക്കുടുങ്ങിയ മധ്യവയസ്‌കന് രക്ഷകരായി തൊടുപുഴ അഗ്നിരക്ഷാ സേന

തൊടുപുഴ : കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ക്കുടുങ്ങിയ മധ്യവയസ്‌കന് രക്ഷകരായി തൊടുപുഴ അഗ്നിരക്ഷാ സേന. ഇന്ന് രാവിലെ 8 ഓടെ തൊടുപുഴ മാര്‍ക്കറ്റിന് സമീപം മുക്കടം ചേരിയില്‍ മേരി മാത്യുവിന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ മൂവാറ്റുപുഴ കാഞ്ഞാംപുറത്ത് അനില്‍കുമാര്‍ കെ.ഡി (52) ആണ് കിണറ്റില്‍ കുടുങ്ങിയത്. തുടര്‍ന്ന് തൊടുപുഴ അഗ്നിരക്ഷാ സേനയെത്തി അനില്‍കുമാറിനെ രക്ഷപ്പെടുത്തുകയായിരുന്നു.

50 അടി താഴ്ചയുള്ള കിണറ്റില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതു മൂലം അനില്‍കുമാറിന് ശ്വാസതടസം അനുഭവപ്പെടുകയും കിണറ്റില്‍ കുടുങ്ങുകയുമായിരുന്നുവെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൊടുപുഴ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ ഖാന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ അനൂപ് പി.എന്‍, ജയകുമാര്‍ എന്‍.എസ്, ശരത്ത് എസ് , പ്രവീണ്‍ പി.പി, ഷാജി പി.റ്റി, കെ.എസ് അബ്ദുല്‍ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Articles

Back to top button
error: Content is protected !!