Thodupuzha

തൊടുപുഴ, വണ്ണപ്പുറം വില്ലേജ് ഓഫീസുകള്‍ വിഭജിക്കണം: കെ.ആര്‍.ഡി.എസ്.എ

തൊടുപുഴ: ജനസാന്ദ്രതകൊണ്ടും, വളരെ വലിയ വില്ലേജ് പരിധി ഉള്‍പ്പെടുന്നതിനാലും സേവനങ്ങള്‍ യഥാസമയം ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള കാലതാമസം പരിഹരിക്കുന്നതിനായി തൊടുപുഴ, വണ്ണപ്പുറം വില്ലേജുകള്‍ വിഭജിച്ച് കോലാനി കേന്ദ്രീകരിച്ച് തൊടുപുഴ വെസ്റ്റ് വില്ലേജും, വണ്ണപ്പുറത്ത് മുള്ളരിങ്ങാട് കേന്ദ്രീകരിച്ചും പുതിയ വില്ലേജുകള്‍ രൂപീകരിക്കണമെന്ന് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ തൊടുപുഴ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് പി.എച്ച്. നിസാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.കെ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് അംഗം ഡി. ബിനില്‍, താലൂക്ക് സെക്രട്ടറി ഡി.കെ. സജിമോന്‍, ട്രഷറര്‍ സി.കെ. ദീപേഷ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അഗം ഒ.കെ. അനില്‍കുമാര്‍, സംസ്ഥാന വനിതാകമ്മിറ്റിയംഗം വി.എസ്. ജ്യോതി, ജില്ലാ പ്രസിഡന്റ് ഇ.കെ. അബൂബക്കര്‍, ജില്ലാ കമ്മിറ്റി അംഗം ഹോര്‍മിസ് കുരുവിള, അമ്പിളി കെ.കെ., അനീഷ് ഫിലിപ്പ്, ടൈറ്റസ് കെ. ജോസഫ്, ജയചന്ദ്രന്‍ വി. എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ടിന്റൊ സണ്ണി (പ്രസിഡന്റ്), ഒ.എസ്. ജയകുമാര്‍, എം. ഗീതമ്മ (വൈസ് പ്രസിഡന്റുമാര്‍), പി.എച്ച്. നിസാര്‍ (സെക്രട്ടറി), കെ.എം. വിനീത്, സീന പി.എച്ച് (ജോയിന്റ് സെക്രട്ടറിമാര്‍), സോജിത്ത് എസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!