Thodupuzha

തൊടുപുഴയാറ്റില്‍ 16കാരന്‍ മുങ്ങി മരിച്ചു

തൊടുപുഴ: മണക്കാട് കടവില്‍ കുളിക്കാന്‍ ഇറങ്ങിയ എറണാകുളം പൂക്കാട്ടുപടി തേവക്കല്‍ സുരഭി ഹൗസില്‍ ബിനുവിന്റെ മകന്‍ ആദികൃഷ്ണ (16) ഒഴുക്കില്‍പ്പെട്ട് മരിച്ചു. ആദി കൃഷ്ണയോടൊപ്പം ഒഴുക്കപെട്ട അമ്മാവന്‍ ദിലീപ് ശങ്കര്‍(36) നെ രക്ഷപ്പെടുത്തി. തൊടുപുഴ ആറ്റില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3. 45 നാണ് അപകടം.

കുളിക്കുന്നതിനിടെയാണ് ആദി കൃഷ്ണ ഒഴുക്കില്‍ പെട്ടത്. ആദിയെ രക്ഷിക്കാന്‍ പുഴയില്‍ ചാടിയ ദിലീപും ഒഴുക്കില്‍പെട്ടു. ഇതേ തുടര്‍ന്ന് തൊടുപുഴ ഫയര്‍ഫോഴ്‌സിലെ സ്‌കൂബ ടീം ഉള്‍പ്പെടെ ഉള്ള സേനാംഗങ്ങള്‍ ഉടന്‍ സംഭവ സ്ഥലത്ത് എത്തി. ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ അലിയാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ എം.പി. ജിഷ്ണു, എന്‍.എസ്. അജയന്‍ എന്നിവര്‍ വെള്ളത്തില്‍ ഇറങ്ങി 20 അടി താഴ്ചയില്‍ നിന്ന് ഇരുവരെയും കരയ്‌ക്കെത്തിച്ചു. ഇരുവര്‍ക്കും സിപിആര്‍ നല്‍കിയ ശേഷം ചാഴികാട്ട് ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ആദിത്യനെ രക്ഷിക്കാനായില്ല. ദിലീപ് ചികിത്സയിലാണ്. ഉത്സവത്തില്‍ പങ്കെടുക്കാന്‍ മണക്കാട് ബന്ധു വീട്ടില്‍ എത്തിയതായിരുന്നു ഇരുവരും.

Related Articles

Back to top button
error: Content is protected !!