ChuttuvattomIdukkiThodupuzha

കപ്പില്‍ മുത്തമിട്ട് തൊടുപുഴ; കിരീടം ചൂടി കൂമ്പന്‍പാറ

കട്ടപ്പന: നാല് രാപ്പകലുകള്‍ കലയുടെ മാമാങ്കം തീര്‍ത്ത റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരശീല വീണപ്പോള്‍ വീണ്ടും ഓവറോള്‍ കിരീടത്തില്‍ മുത്തമിട്ട് തൊടുപുഴ ഉപജില്ല. കഴിഞ്ഞ തവണയും തൊടുപുഴ ഉപജില്ലയ്ക്കായിരുന്നു കിരീടം. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ ആകെ 935 പോയിന്റ് നേടിയാണ് തൊടുപുഴ കിരീടം ചൂടിയത്. മൂന്നു വിഭാഗങ്ങളില്‍ നിന്നായി 827 പോയിന്റ് നേടി കട്ടപ്പന ഉപജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. 785 പോയിന്റ് നേടിയ നെടുങ്കണ്ടം ഉപജില്ലയ്ക്കാണ് മൂന്നാം സ്ഥാനം. സ്‌കൂള്‍ തലത്തില്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ 247 പോയിന്റ് നേടി കൂന്പന്‍പാറ ഫാത്തിമ മാതാ ജിഎച്ച്എസ്എസ് ഓവറോള്‍ കിരീടം നിലനിര്‍ത്തി. 206 പോയിന്റ് നേടിയ കുമാരമംഗലം എംകഐന്‍എംഎച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം. 204 പോയിന്റ് നേടിയ കല്ലാര്‍ ജിഎച്ച്എസ്എസ് മൂന്നാമതെത്തി.

 

Related Articles

Back to top button
error: Content is protected !!